ജിയോണിയുടെ പുതിയ ഫോണിനു പത്തു ദിവസം കൊണ്ട് 150 കോടി രൂപയുടെ 74,682 ഓര്‍ഡറുകൾ

gionee

പ്രമുഖ ചൈനീസ്‌നിര്‍മാതാക്കളായ ജിയോണിയുടെ പുതിയ ഫോണിനു വിപണിയില്‍ ഇറങ്ങുന്നതിനു മുന്‍പേ തന്നെ കിടിലന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഫ്‌ളാഗ്ഷിപ്പ് ഫോണായ ‘എ വണ്‍ ‘ ന് പത്തു ദിവസം കൊണ്ട് 150 കോടി രൂപയുടെ 74,682 ഓര്‍ഡറുകളാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ പുതിയ ഫോണിനു ഓര്‍ഡര്‍ കൊടുക്കാന്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 9 വരെയുള്ള സമയമാണ് നല്‍കിയിരുന്നത്.
രണ്ടു വര്‍ഷം വരെ വാറന്റി നല്‍കുന്ന ഫോണിനൊപ്പം ജെബിഎല്‍ ഹെഡ്‌ഫോണ്‍, സ്വിസ്സ് മിലിട്ടറി ബ്ലൂടൂത്ത് സ്പീക്കര്‍ എന്നിവയും ലഭിക്കും. 8,000 രൂപ മുതല്‍ 25,000 രൂപ വരെ വിലയുള്ള ഫോണുകളുടെ ബുക്കിംഗില്‍ റെക്കോഡ് നേട്ടമാണിത്. 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയുമാണ് പ്രത്യേകതയായി പറയുന്നത്. ഫോണിന്റെ വില 19,999 രൂപയാണ്.

മികച്ച സെല്‍ഫി ഗുണങ്ങള്‍ ഉറപ്പുപറയുന്ന ഫോണിനു ഏറെ നേരം ബാറ്ററി നിലനില്‍ക്കുമെന്നും കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അരവിന്ദ് ആര്‍ വോഹ്ര അവകാശപ്പെടുന്നു. ഫുള്‍ എച്ച്ഡി യില്‍ 5.5 ഇഞ്ച് സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്.