Saturday, April 20, 2024
HomeNationalആധാര്‍ നമ്പറുകള്‍ പാന്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതിന് പുതിയ സംവിധാനം

ആധാര്‍ നമ്പറുകള്‍ പാന്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതിന് പുതിയ സംവിധാനം

ആധാര്‍ നമ്പറുകള്‍ പാന്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതിന് ആദായ നികുതി വകുപ്പ് അവതരിപ്പിച്ച പുതിയ സംവിധാനം നിലവിൽ വന്നു. ആദായനികുതി വകുപ്പിന്റെ ഇ–ഫയലിങ് വെബ്സൈറ്റിലെ (incometaxindiaefiling.gov.in) ഹോംപേജില്‍ നിന്നുള്ള ‘ലിങ്ക് ആധാര്‍’ എന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്താല്‍ ഈ സൗകര്യം ലഭ്യമാവും. ജനനത്തീയതി, ലിംഗം എന്നിവ പാൻ കാർഡിലും ആധാറിലും ഒരുപോലെയാകണം. ഇതിനു വേണ്ടി പ്രത്യേകം ലോഗിൻ ചെയ്യേണ്ട ആവശ്യമില്ല.

ലിങ്ക് തുറന്ന് വരുമ്പോള്‍ ഉപഭോക്താവ് പാന്‍ നമ്പറും, ആധാര്‍ കാര്‍ഡ് നമ്പറും ആധാറില്‍ നല്‍കിയിരിക്കുന്ന പേരും അതാത് കോളങ്ങളില്‍ നല്‍കണം. തുടര്‍ന്ന് യു.ഐ.ഡിയില്‍ നിന്ന് ഒരു സന്ദേശം ലഭിക്കുന്നതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവും. ആധാര്‍ കാര്‍ഡിലെ പേര് തെറ്റായി നല്‍കിയാല്‍, പിന്നെ ചെയ്യുന്നതിന് ഒ.ടി.പി(വണ്‍ ടൈം പാസ് വേഡ്) വേണ്ടി വരും. ഇത് ഉപഭോക്താവിൻ്റെ മൊബൈല്‍ നമ്പറിലേക്കോ ഇ-മെയില്‍ വിലാസത്തിലേക്കോ അയച്ചു നല്‍കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments