ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി തിങ്കളാഴ്ച തലസ്ഥാനത്തെത്തും. സാമൂഹികനീതി വകുപ്പും സാമൂഹികസുരക്ഷാമിഷനും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പാക്കുന്ന അനുയാത്ര കാമ്പയിന് ഉദ്ഘാടനം ചെയ്യാനായാണ് ഉപരാഷ്്ട്രപതി എത്തുന്നത്. ബംഗളൂരുവിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തലസ്ഥാനത്ത് എത്തുന്ന ഉപരാഷ്ട്രപതി 3.30ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ അനുയാത്ര കാമ്പയിൻ ഉദ്ഘാടനം ചെയ്യും. 4.45ഓടെ അദ്ദേഹം മടങ്ങും.
മാജിക് പരിശീലനം നേടിയ ഭിന്നശേഷിയുള്ള 23 കുട്ടികളായിരിക്കും കാമ്പയിെൻറ അംബാസഡര്‍മാര്‍. ഗോപിനാഥ് മുതുകാടിെൻറ നേതൃത്വത്തിെല ദ അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സസില്‍ ‘എംപവര്‍’ എന്ന് നാമകരണം ചെയ്ത പരിപാടിയിലൂടെ ഫെബ്രുവരി ഏഴുമുതല്‍ പരിശീലനം നേടിവന്ന ഈ കുട്ടികളുടെ മാജിക് പരിപാടിയുടെ അരങ്ങേറ്റവും ഇവരെ അനുയാത്രയുടെ അംബാസഡര്‍മാരായി പ്രഖ്യാപിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. ഗവർണർ പി. സദാശിവം, ആരോഗ്യമന്ത്രി കെ.കെ. ശൈലജ തുടങ്ങിയവർ പെങ്കടുക്കും.