ബാബാ രാംദേവിന്റെ ജീവിതം തുറന്നു കാട്ടുന്ന ഗോഡ്മാന്‍ ടു ടൈകൂണ്‍ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബ രാംദേവ് എന്ന പുസ്തകത്തിന് കോടതി വിലക്ക്. ബാബാ രാംദേവിന്റെ ജീവിതം തുറന്നു കാട്ടുന്ന പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും ഡല്‍ഹി കോടതി തടഞ്ഞു. രാംദേവിന്റെ മുന്‍കാല ജീവിതം അന്വേഷാത്മകമായി അവരിപ്പിക്കുന്ന പുസ്തകം പ്രിയങ്ക പതക് നരേന്ദ്ര ആണ് രചിച്ചിരിക്കുന്നത്.
പുസ്തകം ഓണ്‍ലൈനിലൂടെ വില്‍ക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ജഗര്‍നോട്ട് ബുക്‌സ് ആണ് പുസ്‌കത്തിന്റെ പ്രസാധര്‍. പ്രസാധകരുടേയോ രചയിതാവിന്റേയോ ഭാഗം കേള്‍ക്കാതെയാണ് പുസ്തകം വിലക്കിയതെന്ന് ജഗര്‍നോട്ട് ബുക്‌സ് ആരോപിച്ചു. പുസ്തകം ബാബാ രാംദേവിനെ അപകമീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന ആരോപണത്തില്‍ വാദം കേള്‍ക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രസാധകര്‍ ചൂണ്ടിക്കാട്ടി.
ബാബാ രാംദേവിനെക്കുറിച്ച ലഭ്യമായ വിവരങ്ങള്‍, ലേഖനങ്ങള്‍, പോലീസ് റിപ്പോര്‍ട്ടുകള്‍, വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുസ്തകം രചിച്ചിരിക്കുന്നത്.