ടെക്നോപാര്‍ക്കിൽ ഭക്ഷ്യവിഷബാധയോ?

technopark

ടെക്നോപാര്‍ക്കിലെ നൂറോളം ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഭക്ഷണം കഴിച്ച ജീവനക്കാര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.ടെക്നോപാര്‍ക്കിലെ ക്യാന്റീനില്‍ നിന്നും, സമീപത്തുള്ള ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. സംഭവത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി മേയര്‍ വി കെ പ്രശാന്തിന് പരാതി നല്‍കി. ടെക്കികളെ ബാധിച്ച സ്റ്റൊമക് ഫ്ലൂവോ ഭക്ഷ്യവിഷബാധയോ എന്ന് ഇനിയും സ്ഥിതീകരിച്ചിട്ടില്ലാത്ത സംഭവത്തില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.