നാലുവയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ കാറിടിച്ച ശേഷം അഞ്ചു മണിക്കൂറോളാം നഗരത്തിലുടനീളമുള്ള ആശുപത്രികളില്‍ കയറ്റിയിറക്കിയ ഡ്രൈവറിനെ പോലീസ് അറസ്റ്റ് ചെയ്തു . ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചു. 32 – കാരനായ രാഹുല്‍ കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ വീടിനു പുറത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന രോഹിത്തിനെ ഇടിച്ചിടുകയായിരുന്നു. ഡൽഹിയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ഇന്ദിരവികാസ് കോളനിയിലുള്ള വീടിനു മുൻപിൽ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെയാണ് പിന്നോട്ട് എടുത്ത കാർ ഇടിച്ചു തെറിപ്പിച്ചത്. തുടർന്ന് കാർ ഡ്രൈവർ രാഹുൽ കുഞ്ഞിനെയും ‘അമ്മ വാസന്തി കുമാരിയെയും കാറിൽ കയറ്റി അഞ്ചു മണിക്കൂറോളം നഗരം ചുറ്റിയത്. സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യരുത് എന്ന് കൂടെ കൂടെ വാസന്തിയോട് പറഞ്ഞു സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കാന്‍ ഡോക്ടർമാർ അനുവദിക്കുന്നില്ല എന്ന് വ്യാജം പറഞ്ഞാണ് ഇയാള്‍ വണ്ടിയിലിരുന്ന വാസന്തിയെ തെറ്റിദ്ധരിപ്പിച്ചത്. അഞ്ചു മണിക്കൂറിനു ശേഷം പിതാവ് എത്തിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി മരിച്ചതിന് ശേഷം, കാറിനുള്ളില്‍ ഇട്ട് കത്തിക്കുമെന്ന് രാഹുല്‍ വാസന്തിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്ന് പോലീസ് പറയുന്നു.
പരാതി ലഭിച്ചയുടൻ പോലീസ് ഇയാളെ അറസ്റ്റു ചെയ്തു.