Friday, April 26, 2024
HomeNationalരാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയാവശ്യപ്പെട്ടും, പശ്ചിമ ബംഗാളിനെ അതീവ പ്രശ്നബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രി മോദിക്കെതിരെ രാഹുല്‍ കള്ളപ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ഇന്നലെ അഹമ്മദാബാദിൽ നടന്ന കോണ്‍ഗ്രസ് റാലിയില്‍ റാഫേൽ കരാർ ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക വഴി രാഹുല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ബി ജെ പിയുടെ ആക്ഷേപം.ബിജെപി സംഘടിപ്പിച്ച രഥയാത്രക്കും അമിത് ഷായുടെയും യോഗി ആദിത്യനാഥിന്റെയും ഹെലികോപ്ടറിന് ഇറങ്ങാനുള്ള അനുമതി നിഷേധിക്കുകയും ചെയ്ത പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെയും പാര്‍ട്ടി കമ്മീഷനില്‍ പരാതിപ്പെട്ടു. സംസ്ഥാനത്തെ പോലീസ് തൃണമൂല്‍ പ്രവര്‍ത്തകരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണം. ബംഗാളിൽ മാധ്യമങ്ങള്‍ക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും പരാതിയില്‍ പറയുന്നു. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെ ബി ജെ പി ഉന്നതതല പ്രതിനിധി സംഘമാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments