Saturday, April 27, 2024
HomeKeralaകേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നിന്നും സംസ്ഥാന ഖജനാവിലേക്ക് പണം എടുക്കുന്നില്ല, കോടിക്കണക്കിന് രൂപ ക്ഷേത്രവികസനത്തിന്...

കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നിന്നും സംസ്ഥാന ഖജനാവിലേക്ക് പണം എടുക്കുന്നില്ല, കോടിക്കണക്കിന് രൂപ ക്ഷേത്രവികസനത്തിന് നൽകുന്നു

സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം സര്‍ക്കാര്‍ എടുക്കുന്നുവെന്ന സംഘപരിവാര്‍ പ്രചരണത്തിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ എന്നിവരെ വേദിയിയിരുത്തിയാണ് മന്ത്രി മറുപടി നല്‍കിയത്. മിത്രാനന്ദപുരം ക്ഷേത്ത്രത്തിലെ തീര്‍ത്ഥക്കുളം നവീകരണം ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നിന്നും ഒരു ആരാധനാലയത്തില്‍ നിന്നും സംസ്ഥാന ഖജനാവിലേക്ക് പണം വരുന്നില്ല. അതേസമയം കോടിക്കണക്കിന് രൂപ സംസ്ഥാന ഗവണ്‍മെന്റ് ആരാധനാലയങ്ങളുടെ വികസന ആവശ്യങ്ങള്‍ക്കായി നല്‍കുന്നുണ്ട്. അത് എല്ലാ മതവിഭാഗക്കാരില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിയാണ്. ശബരിമലയ്ക്ക് മാത്രം 150 കോടി രൂപയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നത്.

ഗുരുവായൂര്‍ ഉള്‍പ്പെടെ പ്രധാന ക്ഷേത്രങ്ങളിലെയെല്ലാം നടത്തിപ്പ് ഉത്സവങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ തന്നെ പ്രധാനപ്പെട്ട ഭാഗമായി നിന്ന് ചെയ്യുകയാണ്. പൈങ്കുനി മഹോത്സവത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അതിന്റെ പ്രധാന ഭാഗമാണ്. ആറ്റുകാല്‍ ഉത്സവം കഴിയുമ്പോള്‍ സര്‍ക്കാരിന് ചെലവ് 4-5 കോടി രൂപയാണ്. ജനങ്ങളെ, വിശ്വാസികളെ സംബന്ധിച്ച് അവരുടെ താല്‍പ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുക എന്നത് ജനാധിപത്യ സര്‍ക്കാരിന്റെ കടമയും ബാധ്യതയുമാണെന്ന് കണ്ടുകൊണ്ടാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചിലപ്പോഴെങ്കിലും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണങ്ങള്‍ വരുന്നത് വിഷമമുളവാക്കുന്ന കാര്യമാണ്. ഈ അമ്പലത്തിന്റെ മാത്രമല്ല. ഒരു അമ്പലത്തിന്റെയും നയാ പൈസ സര്‍ക്കാര്‍ എടുക്കുന്നില്ല-മന്ത്രി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments