Friday, December 13, 2024
HomeNationalപശു, ഗുജറാത്ത്, ഹിന്ദു ഇന്ത്യ, ഹിന്ദുത്വ വ്യൂ ഓഫ് ഇന്ത്യ എന്നീ വാക്കുകള്‍ ഉച്ചരിക്കുമ്പോൾ ...

പശു, ഗുജറാത്ത്, ഹിന്ദു ഇന്ത്യ, ഹിന്ദുത്വ വ്യൂ ഓഫ് ഇന്ത്യ എന്നീ വാക്കുകള്‍ ഉച്ചരിക്കുമ്പോൾ ‘ബീപ്’ ശബ്ദം

പശു, ഗുജറാത്ത്, ഹിന്ദു ഇന്ത്യ, ഹിന്ദുത്വ വ്യൂ ഓഫ് ഇന്ത്യ എന്നീ വാക്കുകള്‍ നിയന്ത്രിക്കാൻ സെന്‍സര്‍ ബോര്‍ഡിന്റെ കഠിന ശ്രമം. ‘ബീപ്’ ശബ്ദം ഉപയോഗിച്ച് വാക്കുകള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചു. നൊബേല്‍ സമ്മാന ജേതാവായ അമര്‍ത്യസെന്നിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധനായ സുമന്‍ ഘോഷ് സംവിധാനംചെയ്ത ‘ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍’ എന്ന ഡോക്യുമെന്ററിയിലാണ് ഈ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അമര്‍ത്യ സെന്‍ സംസാരിക്കുന്നതില്‍നിന്ന് ‘ഗുജറാത്ത്’ എന്ന വാക്ക് ഒഴിവാക്കണമെന്നാണ് ആവശ്യം. ‘ഇന്ത്യയെക്കുറിച്ചുള്ള വീക്ഷണം അവതരിപ്പിക്കാനാണ് ഡോക്യുമെന്ററിയിലൂടെ ശ്രമിച്ചത്. അതിനെ നിയന്ത്രിക്കാനാണ് സെന്‍സര്‍ ബോര്‍ഡിന്റെ ശ്രമം. നിയന്ത്രണത്തിന് വഴങ്ങാന്‍ ഒരുക്കമല്ല. ബോര്‍ഡിന്റെ നീക്കത്തെ നിയമപരമായി നേരിടും’- സുമന്‍ ഘോഷ് പറഞ്ഞു. ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം ആവശ്യമില്ലെന്ന സാധ്യത മുന്നിലുണ്ട്.
നിര്‍ദേശിച്ച വാക്കുകള്‍ ഒഴിവാക്കിയാല്‍ ‘യുഎ’ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ കൊല്‍ക്കത്ത ഓഫീസ് അറിയിച്ചത്. ഇതോടെ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന റിലീസിങ് അനിശ്ചിതത്വത്തിലായി. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി 2002 മുതല്‍ 15 വര്‍ഷംകൊണ്ടാണ് ചിത്രീകരിച്ചത്. അമര്‍ത്യ സെന്നുമായി സാമ്പത്തികവിദഗ്ധന്‍ കൌശിക് ബസു നടത്തുന്ന സംഭാഷണമായാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.

സംവിധായകന്‍ പഹലജ് നിഹലാനി അധ്യക്ഷനായ സെന്‍സര്‍ ബോര്‍ഡിന്റെ പല മുന്‍ തീരുമാനങ്ങളും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments