ഭർത്താവ് ചൂതിൽ തോറ്റതിനെ തുടർന്ന് പണയവസ്തുവായി മാറിയ ഭാര്യയെ മാനഭംഗപ്പെടുത്തി
ഭർത്താവ് ചൂതിൽ തോറ്റതിനെ തുടർന്ന് പണയവസ്തുവായി മാറിയ യുവതിയെ ചൂതിൽ ജയിച്ചവർ മാനഭംഗപ്പെടുത്തിയതായി പരാതി. ഇന്ദോർ വനിത പൊലീസ് സ്റ്റേഷനിലാണ് മഹാഭാരതകഥയെ അനുസ്മരിപ്പിക്കുന്ന പരാതി എത്തിയിരിക്കുന്നത്. ഭർത്താവിനെ ചൂതിൽ തോൽപിച്ചു എന്നു പറഞ്ഞ് രണ്ടുപേർ തന്നെ മാനഭംഗപ്പെടുത്തിയെന്ന് യുവതി പരാതിയിൽ പറയുന്നു. സംഭവശേഷം ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയെങ്കിലും ചൂതിൽ ജയിച്ചവർ തന്നെ നിരന്തരം ശല്യപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്. അതേസമയം, പരാതിയുടെ സത്യാവസ്ഥ അന്വേഷിച്ചുവരുകയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് വനിത ശർമ പറഞ്ഞു.