Friday, December 13, 2024
HomeKeralaസ്ത്രീയുടെ പരാതി കിട്ടിയാല്‍ ഉടന്‍ പുരുഷനെ അകത്താക്കുന്നത് ശരിയല്ല: പി സി ജോർജ്ജ്

സ്ത്രീയുടെ പരാതി കിട്ടിയാല്‍ ഉടന്‍ പുരുഷനെ അകത്താക്കുന്നത് ശരിയല്ല: പി സി ജോർജ്ജ്

സ്ത്രീയുടെ പരാതി കിട്ടിയാല്‍ ഉടന്‍ പുരുഷനെ പിടിച്ച് ജയിലിലടക്കുന്നത് ശരിയല്ലെന്നും ഈ അവസ്ഥ മാറണമെന്നും പി സി ജോര്‍ജ് പറഞ്ഞു. സ്ത്രീകളുടെ സംരക്ഷണത്തിനായി തയ്യറാക്കിയ നിയമം തെറ്റായി വ്യാഖ്യാനിച്ച് പുരുഷന്മാരെ അടിമകളാക്കാന്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രികളുടെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷമേ പുരുഷന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കാവു. അല്ലെങ്കില്‍ പുരുഷന്മാരുടെ സംരക്ഷണത്തിനായി പുതിയ നിയമം കൊണ്ടുവരേണ്ടി വരുമെന്നും പി സി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞുവരുകയാണെന്നും പോലീസ് ഉന്നയിച്ച 19 ആരോപണങ്ങളും കളവാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെ അറസ്റ്റ് ചെയ്തുള്‍പ്പടെയുള്ള കാര്യങ്ങളിലെ ഗൂഡാലോചനയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തേണ്ട ഗതികേടിലാണ് പോലീസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പറയുന്നത് ശരിയാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. ദിലീപ് കുറ്റക്കാരനല്ലെന്ന് താന്‍ ഇതുവരെ പറഞ്ഞിട്ടില്ല.

നടി പീഡിപ്പിക്കപ്പെട്ടെങ്കിലും അവരെ വഴിയില്‍ ഇറക്കിവിടാതെ, സംരക്ഷണം ലഭിക്കുന്ന ആളുടെ വീടിന് മുന്നില്‍ ഇറക്കിവിടാനാണ് പ്രതി മനസുകാണിച്ചതെന്നത് ശ്രദ്ധേയമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments