ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ സിക്കന്ദര്‍പൂര്‍ ഗ്രാമത്തില്‍ പശുവിന്‍െറ ജഡം കണ്ടത്തെിയതിനെ തുടര്‍ന്ന് സംഘർഷം. ഹിന്ദു സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം മുറുകുന്നത്. മോഹന്‍നഗര്‍ – വസീറാബാദ് റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചു.
പശുവിന്‍െറ ജഡം കണ്ട നാട്ടുകാര്‍ സ്ഥലത്തെ ഹിന്ദു സംഘടന നേതാവ് ഭൂപേന്ദ്ര തോമറിനെ വിവരം അറിയിക്കുകയായിരുന്നു. തോമറും അനുയായികളും ഉടന്‍തന്നെ സ്ഥലത്തത്തെി പ്രതിഷേധമാരംഭിച്ചു. പ്രതിഷേധക്കാര്‍ രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി. പശുവിനെ കൊന്നവരെ അറസ്റ്റ് ചെയ്യണമെന്നും ഇടക്കിടെ കന്നുകാലികളുടെ ജഡം കണ്ടത്തെുന്ന സിക്കന്ദര്‍പൂര്‍ റോഡില്‍ പൊലീസ് പോസ്റ്റ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സാഹചര്യം നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. സംഭവത്തില്‍ നടപടിയെടുക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കിയശേഷമാണ് ഗതാഗതം പുസ്ഥാപിച്ചത്. ഗോവധ നിരോധനനിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
പൊലീസ് പോസ്റ്റ് സ്ഥാപിക്കുന്നതുവരെ ഒരു പൊലീസ് കണ്‍ട്രോള്‍ റൂം വാന്‍ സ്ഥലത്ത് ഏര്‍പ്പെടുത്തുമെന്നും പൊലീസ് ഉറപ്പുനല്‍കി. റോഡ് തടസ്സപ്പെടുത്തിയവര്‍ക്കെതിരെയും കേസുണ്ട്.