ഒരു യുവാവും യുവതിയും ബൈക്കില്‍ സഞ്ചരിക്കവെ പെട്രോള്‍ തീര്‍ന്നു വഴിയില്‍പ്പെടുന്നതാണ് വിഷയം
സദാചാര ഗുണ്ടായിസത്തിനെതിരെ മോഹന്‍ലാല്‍ ആനിമേഷന്‍ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ഹ്രസ്വ ചിത്രം വൈറല്‍. കപട സദാചാര വാദികള്‍ക്കെതിരെ മോഹന്‍ലാലിന്റെ നരസിംഹം കഥാപാത്രം കിടിലന്‍ ഡയലോഗുകളിലൂടെ ആഞ്ഞടിക്കുന്നതാണ് വീഡിയോ.
ഒരു യുവാവും യുവതിയും ബൈക്കില്‍ സഞ്ചരിക്കവെ പെട്രോള്‍ തീര്‍ന്നു വഴിയില്‍പ്പെടുന്നതാണ് വിഷയം. കൂടെയുള്ളത് തന്റെ സഹോദരിയാണെന്ന് പറഞ്ഞിട്ടും സദാചാര ഗുണ്ടകള്‍ അക്രമിക്കുന്നതാണ് സംഭവം. എന്നാല്‍ സംഭവസ്ഥലത്ത് കൃത്യസമത്തില്‍ ജീപ്പിലെത്തുന്ന മോഹന്‍ലാല്‍ വിഷയത്തില്‍ ഇടപെടുന്നതിലൂടെയാണ് ചിത്രം അവസാനിക്കുന്നത്.
തുടര്‍ന്ന്, കപട സദാചാരം നമ്മള്‍ മലയാളികളുടെ ഒരു പൊതു സൂക്കേടാണെന്നും നല്ല മരുന്ന് കൊടുത്തില്ലെങ്കില്‍ അത് അര്‍ബുദത്തേക്കാള്‍ മാരകമാണെന്നും എന്ന് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഉപദേശവും കൂടിയതാണ് ഹ്രസ്വ ചിത്രം. രണ്ടു മിനുട്ടില്‍ താഴെയുള്ള ചിത്രം ബി.എം.എച്ച് ബോഡി ഗാര്‍ഡ് പരിപാടിയുടെ ഭാഗമായി ചിത്രീകരിച്ചതാണ്.