Wednesday, December 4, 2024
HomeKeralaകെ.എസ്.ആര്‍.ടി.സി ബസുകള്‍ അപകടത്തില്‍പ്പെട്ടത് 1367 തവണ

കെ.എസ്.ആര്‍.ടി.സി ബസുകള്‍ അപകടത്തില്‍പ്പെട്ടത് 1367 തവണ

ഫെബ്രുവരി 15 വരെ 152 അപകടങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉണ്ടാക്കി

കെ.എസ്.ആര്‍.ടി.സി ബസുകള്‍ കഴിഞ്ഞ വര്‍ഷം അപകടത്തില്‍പ്പെട്ടത് 1367 തവണ. അപകടങ്ങളില്‍ മരിച്ചത് 173 പേരും. അപകടങ്ങളില്‍ പരിക്കേറ്റവര്‍ 2269 പേരും. നിയമസഭയില്‍ ടി.വി ഇബ്രാഹിമിനെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇക്കൊല്ലം ഫെബ്രുവരി 15 വരെ 152 അപകടങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉണ്ടാക്കി. ഇതില്‍ 13 പേര്‍ മരിച്ചു. 188 പേര്‍ക്ക് പരിക്കേറ്റു. ന്യൂനതകള്‍ പരിഹരിച്ചുകൊണ്ടുള്ള കേരള സ്റ്റേറ്റ് മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന്, ബില്‍ ഉടന്‍തന്നെ തിരികെ ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി പി.കെ അബ്ദുറബ്ബ്, എം. ഉമ്മര്‍, സി. മമ്മൂട്ടി, മഞ്ഞളാംകുഴി അലി എന്നിവരെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളിലെ ചരക്കുനീക്കം ശക്തിപ്പെടുത്തുന്നതിനായി ചെറുകിട തുറമുഖങ്ങളിലേക്ക് റെയില്‍ കണക്ടിവിറ്റി ഏര്‍പ്പെടുത്തും. ഇതു സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഴീക്കല്‍ തുറമുഖ വികസനം സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശിപാര്‍ശ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. മാന്വല്‍ ഡ്രഡ്ജിംഗ് സംബന്ധിച്ച നിലവിലെ രീതി ഈ മാസത്തിന് ശേഷം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments