മസാലദോശ കഴിച്ച വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ ഇരുമ്പുകഷണം കുടുങ്ങി

indian coffee house

ഏറെ നേരത്തെ പരിശ്രമത്തിനുശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇരുമ്പുകഷ്ണം പുറത്തെടുത്തു

ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്ന് മസാലദോശ കഴിച്ച വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ ഇരുമ്പുകഷണം കുടുങ്ങി. മുളങ്കുന്നത്തുകാവ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ കാന്റീന്‍ കൂടിയായ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്ന് മസാല ദോശ കഴിച്ച എടമുട്ടം സ്വദേശി അറുമുഖന്റെ മകന്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ശ്രീഹരിചന്ദിന്റെ ശ്വാസനാളത്തിലാണ് ഇരുമ്പുകഷ്ണം കുടുങ്ങിയത്.
കുഴഞ്ഞുവീണ വിദ്യാര്‍ഥിയെ ഏറെ നേരത്തെ പരിശ്രമത്തിനുശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇരുമ്പുകഷ്ണം പുറത്തെടുത്തു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ ശനിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. മസാലദോശ കഴിച്ചപ്പോള്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ട വിദ്യാര്‍ഥിയെ ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. വിദ്യാര്‍ഥിയുടെ പിതാവ് ഇതിനെ സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലിസ് കോഫി ഹൗസില്‍ പരിശോധന നടത്തിയിട്ടുണ്ട്.