ശബരിമലപ്രചാരണ വിഷയമാക്കിയതിൽ പ്രതികരണവുമായി സുരേഷ് ഗോപി

suresh gopi

ശബരിമല വിഷയം പ്രചാരണ ആയുധമാക്കിയ സംഭവത്തില്‍ പ്രതികരണവുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. താന്‍ പങ്കുവെച്ചത് തന്റെ ഹൃദയവികാരമാണെന്നും ജനാധിപത്യത്തില്‍ ഹൃദയവികാരത്തിന് പുല്ലുവിലയാണെന്ന് മനസിലാക്കി തന്നെന്നും തത്കാലത്തേക്ക് മറ്റുള്ളവര്‍ പറഞ്ഞത് ശിരസാ വഹിക്കുന്നുവെന്നും തങ്ങള്‍ക്കും അവസരം വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.തേക്കിന്‍കാട് മൈതാനത്ത് നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേഷ് ഗോപി ശബരിമല വിഷയത്തെപ്പറ്റി സംസാരിച്ചത്. തന്റെ അയ്യന്‍, നമ്മുടെ അയ്യന്‍, ആ അയ്യന്‍ ഒരു വികാരമാണെങ്കില്‍ ഈ കിരാതസര്‍ക്കാരിനായുള്ള മറുപടി കേരളത്തില്‍ മാത്രമല്ല ഭാരതം മുഴുവനും അലയടിപ്പിച്ചിരിക്കുമെന്നായിരുന്നു സുരേഷ് ഗോപി നടത്തിയ പരാമര്‍ശം.