Friday, October 4, 2024
HomeNationalഎഫ്.ഐ.ആറോ കുറ്റപത്രമോ ഇല്ലാതെ ഒരാളെ എങ്ങനെ ശിക്ഷിക്കാനാകുമെന്നും ജസ്റ്റിസ് കര്‍ണന്‍റെ അഭിഭാഷകന്‍

എഫ്.ഐ.ആറോ കുറ്റപത്രമോ ഇല്ലാതെ ഒരാളെ എങ്ങനെ ശിക്ഷിക്കാനാകുമെന്നും ജസ്റ്റിസ് കര്‍ണന്‍റെ അഭിഭാഷകന്‍

സുപ്രീം കോടതിക്കെതിരെ കോടതീയലക്ഷ്യക്കേസിൽ യുദ്ധം ചെയ്യുവാനൊരുങ്ങി ജസ്റ്റിസ് സി.എസ്. കർണൻ ചുവടുകൾ വയ്ക്കുന്നു. തടവുശിക്ഷ വിധിച്ച് ഇംപീച്ച് ചെയ്യാനാണ് സുപ്രീംകോടതി തനിക്കെതിരെ ശ്രമിക്കുന്നതെന്ന് ചൂണ്ടികാണിച്ച് ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. പ്രധാനമന്ത്രിക്കും എം.പിമാര്‍ക്കും ഇടപെടല്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയിട്ടുണ്ട്. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്‍റിനു മാത്രമാണെന്ന് ജസ്റ്റിസ് കര്‍ണന്‍റെ അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ വ്യക്തമാക്കി. കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി വിധിച്ച ആറുമാസത്തെ തടവിന് നിയമ സാധുതയില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഉള്ള ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത് നിയമ പോരാട്ടം തുടരാനാണ് കർണന്റെ തീരുമാനം. ​

കോടതിയലക്ഷ്യത്തിന് കർണൻ മാപ്പുപറയില്ല. കോടതികളെയോ വിധിയെയോ കർണൻ വിമർശിച്ചിട്ടില്ല. ചില ജ‍ഡ്ജിമാരെ വ്യക്തപരമായാണ് അദ്ദേഹം വിമർശിച്ചത്. ഇതിനെതിരെ ജഡ്ജിമാർക്ക് നിയമ നടപടിക്ക് പോകാം. എന്നാൽ ഈ സംഭവത്തിൽ കോടതിയലക്ഷ്യം ചുമത്തി അദ്ദേഹത്തെ ജയിലടക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. എഫ്.ഐ.ആറോ കുറ്റപത്രമോ ഇല്ലാതെ ഒരാളെ എങ്ങനെ ശിക്ഷിക്കാനാകുമെന്നും ജസ്റ്റിസ് കര്‍ണന്‍റെ അഭിഭാഷകന്‍ വാദിക്കുന്നു. കോടതിയലക്ഷ്യക്കേസിൽ ആറുമാസത്തെ തടവു ശിക്ഷയാണ് സുപ്രീം കോടതി കർണനു വിധിച്ചത്. എന്നാൽ ഒളിവിൽ പോയ കർണനെ പിടികൂടാൻ പൊലീസിനായിട്ടില്ല. രാജ്യവ്യാപകമായി അദ്ദേഹത്തിന് വേണ്ടി പശ്ചിമബംഗാൾ പൊലീസ് തെരച്ചിൽ നടത്തുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments