ആരോടും വെറുപ്പില്ല;മോദിയുടെ മാതാപിതാക്കളെ അപമാനിക്കാന്‍ കഴിയില്ല- രാഹുല്‍ ഗാന്ധി

rahul gandhi

മോദിയുടെ മാതാപിതാക്കളെ താന്‍ ഒരിക്കലും അപമാനിക്കില്ലെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധി അഴിമതിക്കാരനായിരുന്നെന്ന മോദിയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് തന്‍റെ നിലപാട് രാഹുല്‍ വ്യക്തമാക്കിയത്. മധ്യപ്രദേശിലെ ഉജ്ജൈനില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ഗാന്ധി. തനിക്ക് ആരോടും വെറുപ്പില്ല. എന്നാല്‍ എന്‍റെ പിതാവിനെ നരേന്ദ്ര മോദി അപമാനിക്കുകയാണ്. എന്‍റെ മുത്തച്ഛനെക്കുറിച്ചും മുത്തശ്ശിയെക്കുറിച്ചും മോദി സംസാരിക്കുന്നു. തനിക്കൊരിക്കലും മോദിയുടെ മാതാപിതാക്കളെ അപമാനിക്കാന്‍ കഴിയില്ല, കാരണം താനൊരു ആര്‍എസ്‌എസുകാരനോ ബിജെപിക്കാരനോ അല്ല കോണ്‍ഗ്രസുകാരനാണെന്നായിരുന്നു രാഹുലിന്‍റെ പ്രസ്താവന.

ഉത്തര്‍പ്രദേശിലെ റാലിക്കിടെ രാഹുലിന്‍റെ പിതാവ് രാജീവ് ഗാന്ധി ഒന്നാംനമ്ബര്‍ അഴിമതിക്കാരനായാണ് ജീവിതം അവസാനിപ്പിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. “താങ്കളുടെ പിതാവ്‌ മുഖസ്‌തുതിക്കാര്‍ക്ക്‌ മിസ്‌റ്റര്‍ ക്ലീന്‍ ആയിരിക്കാം. പക്ഷേ, ജീവിതം അവസാനിക്കുമ്ബോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്ബര്‍ 1 (അഴിമതി നമ്ബര്‍ 1) ആയിരുന്നു.” എന്നായിരുന്നു മോദിയുടെ പരാമര്‍ശം.