Friday, October 11, 2024
HomeKeralaസാമ്പത്തിക സഹായം ആവശ്യമില്ലെന്നു പറഞ്ഞിട്ടില്ല; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

സാമ്പത്തിക സഹായം ആവശ്യമില്ലെന്നു പറഞ്ഞിട്ടില്ല; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

സാമ്പത്തിക സഹായം ആവശ്യമില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോടു പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിത്യാനന്ദ റാ വിളിച്ചിരുന്നു. തനിക്ക് ഹിന്ദി അറിയാത്തതുകൊണ്ടു സംസാരിച്ചില്ല. പ്രൈവറ്റ് സെക്രട്ടറിമാര്‍ തമ്മിലാണു സംസാരിച്ചതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മഴക്കെടുതി നേരിടാന്‍ കേരളം ആവശ്യപ്പെട്ടതെല്ലാം നല്‍കിയതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു‍. വേണമെങ്കില്‍ ദുരന്തനിവാരണ സേന അടക്കം കൂടുതല്‍ സഹായം നല്‍കും. ഡല്‍ഹിയിലെ സി.പി.എം നേതാക്കള്‍ സംസ്ഥാനത്തെ സാഹചര്യം അറിഞ്ഞല്ല പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments