സുപ്രീംകോടതിയിലെ ഭരണസംവിധാനത്തിനെതിരെ പത്രസമ്മേളനം വിളിച്ച് പരസ്യമായി വിമര്‍ശനം ഉന്നയിച്ച ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് പുനസംഘടിപ്പിക്കാന്‍ തീരുമാനം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെതാണു തീരുമാനം. ആധാര്‍, ശബരിമല, സ്വവര്‍ഗരതി തുടങ്ങിയ കേസുകളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. എഎം ഖാന്‍വില്‍ക്കര്‍, എകെ സിക്രി, അശോക് ഭൂഷണ്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് പുതിയ ഭരണഘടനാ ബെഞ്ച് രൂപികരിച്ചത് സുപ്രീകോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍, രഞ്ജന്‍ ഗൊഗോയി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. ഈ സംഭവം രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് പരിഷ്‌കരിക്കാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിച്ചിരിക്കുന്നത്.
പത്രസമ്മേളനം വിളിച്ച ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് പുനസംഘടിപ്പിക്കാന്‍ തീരുമാനം
RELATED ARTICLES