വ്യാജ സിമ്മുകൾ പിടിക്കപ്പെടും; ഉപയോക്താക്കളുടെ വിവരങ്ങള്‍ കേന്ദ്രം പരിശോധിക്കും

വ്യാജ സിമ്മുകൾ പിടിക്കപ്പെടും; ഉപയോക്താക്കളുടെ വിവരങ്ങള്‍ കേന്ദ്രം പരിശോധിക്കും

വ്യാജ സിമ്മുകൾ പിടിക്കപ്പെടും; ഉപയോക്താക്കളുടെ വിവരങ്ങള്‍ കേന്ദ്രം പരിശോധിക്കും

രാജ്യത്തെ എല്ലാ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ഒരുവര്‍ഷത്തിനകം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറും ജസ്റ്റിസ് എന്‍ വി രാമനയും അടങ്ങുന്ന ബെഞ്ചാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റിഹീത്തിനോട് ടെലികോം ഉപയോക്താക്കളുടെ വിവരങ്ങള്‍ പരിശോധിക്കുവാന്‍ നിര്‍ദേശിച്ചത്.

നിലവില്‍ ഉപയോഗത്തിലുള്ള മൊബൈല്‍ ഉപയോക്താക്കള്‍ ആധാര്‍കാര്‍ഡ് നമ്പര്‍ നല്‍കിയാണ് പരിശോധന പൂര്‍ത്തിയാക്കേണ്ടത്. ഇതിനായി വിരലയടയാളം ബയോമെട്രിക്ക് മെഷീന്‍ ഉപയോഗിച്ച് നല്‍കണം. വ്യാജ രേഖകളുപയോഗിച്ച് സിം കാര്‍ഡ് നേടുന്നതിനെതിരെയുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണിതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ടെലികോം രംഗം സുതാര്യമാക്കുന്നതിന്റെ ആദ്യ നടപടിയായാണ് ഉത്തരവിനെ കണക്കാക്കുന്നത്.

സിം കാര്‍ഡ് ടെലികോം സേവനം നല്‍കുന്നവരുടെ പ്രാദേശിക കേന്ദ്രങ്ങള്‍ വഴി ആധാര്‍ നമ്പര്‍ നല്‍കി പരിശോധന പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. എന്‍.ജി.ഒ. സംഘടനയായ ലോക് നീതി ഫൗണ്ടേഷന്റെ ഹര്‍ജിയാണ് സുപ്രീം കോടതി ഉത്തരവിലൂടെ തീര്‍പ്പാക്കിയത്. രാജ്യത്ത് ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ സുപ്രധാന മാര്‍ഗ്ഗമായി മാറുന്നത് കൊണ്ടും തീവ്രവാദ ഭീഷണികള്‍ വര്‍ധിച്ചു വരുന്നതിനാലുമാണ് കോടതി ഉത്തരവ് വളരെയധികം നിര്‍ണ്ണായകമായി മാറുന്നത്.