ബാർ തുറക്കൂ കഞ്ചാവിന്‍റെ ഉപയോഗം തടയൂ!!!

ബാർ തുറക്കൂ കഞ്ചാവിന്‍റെ ഉപയോഗം തടയൂ!!!

ദേശിയ പാതയോരങ്ങളിലെ മദ്യശാലകളും ബിവറേജ് ഔട്ട്ലറ്റുകളും പൂട്ടണമെന്ന് സുപ്രീംകോടതി വിധിക്കെതിരെ മദ്യപാനികളുടെ പ്രകടനം. പൂട്ടിപ്പോയ മദ്യശാല തുറക്കണമെന്നാവശ്യപ്പെട്ട് കടുത്തുരുത്തിയിൽ മദ്യസേവാ സമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു.

ബാർ പൂട്ടിയത് മൂലം കഞ്ചാവിന്‍റെ ഉപയോഗം വർദ്ദിച്ചുവെന്നും ബാർ തുറക്കൂ കഞ്ചാവിന്‍റെ ഉപയോഗം തടയൂ, കഞ്ചാവിൽ നിന്ന് നാടിനെ രക്ഷിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കുടിയന്മാർ സമരം നടത്തിയത്.