കൊല്ലത്തു മേവറ ജംഗ്ഷനില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു

kollam bus tipper accident

കൊല്ലത്തു മേവറ ജംഗ്ഷനില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30 നായിരുന്നു അപകടം. അപകടത്തേത്തുടർന്നുണ്ടായ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കിയത്.  ബസ്സിന്റെയും ടിപ്പറിന്റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനങ്ങളുടെ ചില്ല് തറച്ചും കമ്പികളും മറ്റും ഇടിച്ചും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്. ബൈപ്പാസ് വഴി സര്‍വീസ് നടത്തുന്ന എവികെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

പരിക്കേറ്റവരെ മെഡിസിറ്റി ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.