Friday, October 4, 2024
HomeKeralaടെലിവിഷന്‍ അവതാരക ശ്രീജനായര്‍ 'ഞരമ്പ്' രോഗിക്ക് 'പണി' കൊടുത്തു

ടെലിവിഷന്‍ അവതാരക ശ്രീജനായര്‍ ‘ഞരമ്പ്’ രോഗിക്ക് ‘പണി’ കൊടുത്തു

സെലിബ്രറ്റിയെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലാതെ അശ്ലീല സന്ദേശങ്ങളയക്കുകയും അശ്ലീല ചിത്രങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന ഞരമ്പ് രോഗികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സ്ത്രീകള്‍. ഇപ്പോഴിതാ ടെലിവിഷന്‍ അവതാരകയും പ്രോഗ്രാം പ്രൊഡ്യൂസറുമായ ശ്രീജ നായര്‍ക്കാണ് ഒരുത്തന്‍ ശല്യമായത്.
എന്നാല്‍ വാട്‌സ്ആപ്പില്‍ ഫോട്ടോ ചോദിച്ച് ശല്യം ചെയ്യുന്നയാള്‍ക്ക് എട്ടിന്റെ പണി തന്നെ ശ്രീജ കൊടുത്തു. ഇയാളുടെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കില്‍ പരസ്യമാക്കിയാണ് ശ്രീജ പണി കൊടുത്തത്. ഈ ഫോണ്‍ നമ്പറുകാരന് അത്യാവശ്യമായി ആരെങ്കിലുമൊക്കെ കുറച്ച് ഫോട്ടോകള്‍ അയച്ചുകൊടുക്കാമോ? ഏതുതരം ഫോട്ടോകള്‍ ആണെന്ന് മനസ്സിലായിക്കാണുമല്ലോ എന്നും നമ്പര്‍ പോസ്റ്റ് ചെയ്തതിനൊപ്പം ശ്രീജ ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീജയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

രാവിലെ നല്ല തിരക്കിലാണെങ്കിലും വളരെ അത്യാവശ്യമുള്ള ഒരു കാര്യമായതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് .. 919207419340 ഈ ഫോണ്‍ നമ്പറുകാരന് അത്യാവശ്യമായി ആരെങ്കിലുമൊക്കെ കുറച്ച് ഫോട്ടോകള്‍ അയച്ചുകൊടുക്കാമോ? ഏതുതരം ഫോട്ടോകള്‍ ആണെന്ന് മനസ്സിലായിക്കാണുമല്ലോ ( എനിക്ക് സമയം ഇല്ലാഞ്ഞിട്ടാണേ ) രാവിലെ മുതല്‍ വാട്ട്‌സാപ്പില്‍ വന്ന് ഫോട്ടോയുടെ അത്യാവശ്യം പറയുന്നുണ്ട്. അതും എന്റെ ഫോട്ടോകള്‍ വേണമെന്നാണ് പറയുന്നത്.അവന്റെ മെസ്സേജ് വായിച്ചപ്പോള്‍ എനിക്കും തോന്നി അവന് വളരെ അത്യാവശ്യമാണെന്ന്.. എന്റെ ഫോട്ടോകള്‍ തല്‍ക്കാലം അവൈലബിള്‍ അല്ലാത്തതുകൊണ്ട് എവിടുന്നേലും കുറച്ചു ഫോട്ടോകള്‍ സംഘടിപ്പിച്ചു കൊടുക്കാമോ പ്ലീസ് .. കൊടുക്കുന്നവര്‍ക്ക് 101 പുണ്യം കിട്ടും..

RELATED ARTICLES
- Advertisment -

Most Popular

Recent Comments