സെല്‍ഫിയെടുക്കുന്നത് കൂട്ടബലാത്സംഗത്തിന് തുല്യമാണ് നടി ഷീല

sheela

സെല്‍ഫിയെടുക്കുന്നത് കൂട്ടബലാത്സംഗത്തിന് തുല്യമാണെന്ന വിവാദ പ്രസ്താവനയുമായി നടി ഷീല. ആരെങ്കിലും സെല്‍ഫിയെടുക്കാന്‍ വരുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ഷീല ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പഴയ കാലത്തെ സിനിമാ പ്രൊഡ്യൂസര്‍മാര്‍ കള്ളത്തരമില്ലാത്ത ആളുകളായിരുന്നെന്നും വാക്കിന് വിലയുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ എഗ്രിമെന്റ് ഒന്നും വേണ്ടിയിരുന്നില്ല. എന്നാല്‍ ഇന്ന് മുഴുവന്‍ മായമാണ്. ഇന്ന് സിനിമയുടെ കഥ ചോദിച്ചാല്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് അറിയില്ല. ഡയറക്ടര്‍മാരാണ് കഥ പറയുന്നത്.-ഷീല പറയുന്നു. മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഷീല നടത്തിയത്.

പണം മുടക്കുന്ന പ്രൊഡ്യൂസേഴ്‌സ് പോലും ഇന്ന് കഥ കേള്‍ക്കുന്നില്ല. എടുക്കുന്ന പടം ഓടും ഓടില്ല എന്ന ഒരു വിശ്വാസം പോലും ഇല്ലാത്ത ആളുകള്‍ ഇന്ന് ഒരുപാട് പേരുണ്ട്. സിനിമയില്‍ അവരുടെ സഹപ്രവര്‍ത്തകര്‍ എടുക്കുന്ന പടത്തില്‍ പ്രവര്‍ത്തിച്ച് സിനിമയെ മനസിലാക്കിയിട്ടാണ് സംവിധാനത്തിലേക്ക് വരുന്നത്. ഇപ്പോള്‍ ദുബായ് നിന്നൊരാള്‍ വരുന്നു കുറച്ച് കാശുണ്ട് ഒരു പടം എടുക്കാം എന്ന രീതിയാണ്- ഷീല കുറ്റപ്പെടുത്തുന്നു.

ഇപ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തമായി കാരവാന്‍ ഉള്ളപ്പോള്‍ അന്ന് ഞങ്ങള്‍ക്കൊന്നു ഇരിക്കാന്‍ ഒരു കസേര പോലും ഇല്ലായിരുന്നെന്നും ഷീല പറയുന്നു.