മാര്‍ ക്രിസോസ്റ്റം; 48 മണിക്കൂര്‍ ഡോക്യുമെന്‍ററി ഗിന്നസ് അംഗീകാരം സ്വന്തമാക്കി

ക്രിസോസ്റ്റം

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയെക്കുറിച്ച്‌ സംവിധായകന്‍ ബ്ലെസി തയാറാക്കിയ ഡോക്യുമെന്‍ററിക്ക് ഗിന്നസ് അംഗീകാരം. ഏറ്റവും ദൈര്‍ഘ്യമേറിയ ഡോക്യുമെന്‍ററി വിഭാഗത്തിലാണ് 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം എന്ന 48 മണിക്കൂര്‍ ഡോക്യുമെന്‍ററി ഗിന്നസ് അംഗീകാരം സ്വന്തമാക്കിയത്. അദ്ദേഹത്തിന്‍റെ ആശയങ്ങള്‍, ചുറ്റുമുള്ള മനുഷ്യരുമായുള്ള സംവാദം, കാലാതീതമായ ചിന്തകള്‍, അങ്ങനെ ഒരു മനുഷ്യായുസ്സിനെ ഏറ്റവും മികച്ചതാക്കി തന്നെയാണ് 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം.