ചികിത്സയ്ക്കിടെ വായ് പൊട്ടിത്തെറിച്ച് സ്ത്രീ മരണമടഞ്ഞു

POISON

ചികിത്സയ്ക്കിടെ വായ് പൊട്ടിത്തെറിച്ച് സ്ത്രീ മരണമടഞ്ഞു. യുപിയിലെ അലിഗഡിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആത്മഹത്യയ്ക്കായി വിഷം കഴിച്ച് അവശതയിലായ സ്ത്രീയെ അലിഗഡിലെ ജെ എൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയ്ക്കിടെയാണ് അസാധാരണ സംഭവം അരങ്ങേറിയത്. ഡോക്ടർമാർ വായിലൂടെ കുഴലിട്ട് വിഷം പുറത്തെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടകാരിയായ സൾഫ്യൂരിക് ആസിഡ് ആകാം രോഗി കഴിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. കുഴലിലൂടെ വിഷം പുറത്തേക്ക് എടുക്കുമ്പോൾ സൾഫ്യൂരിക് ആഡിസും ഓക്സിജനുമായുളള കൂടിച്ചേരലിൽ പൊട്ടിത്തെറി സംഭവിച്ചതാകാമെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു.കൂടുതൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇതുസംബന്ധിച്ച് വ്യക്തത ലഭിക്കുകയുളളുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.