Friday, April 26, 2024
HomeNationalപാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാർക്കെതിരെ മോദി

പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാർക്കെതിരെ മോദി

രണ്ടാം മോദി സര്‍ക്കാര്‍ അതവ മോദി 2.0 അധികാരത്തില്‍ എത്തിയത് വലിയ പ്രതീക്ഷകളോടെയാണ്. മന്ത്രിസഭയില്‍നിരവധി പുതുമുഖങ്ങള്‍ക്ക് മോദി അവസരം നല്‍കുകയും ചെയ്തു. എന്നാല്‍ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ ഏത് കേന്ദ്ര മന്ത്രിയായാലും വീട്ടിലിരിക്കുമെന്ന് സൂചനയുമായി നരേന്ദ്ര മോദി. ഇതിന്റെ ആദ്യപടിയായി മന്ത്രിമാരില്‍ പലരും പാര്‍ലമെന്റില്‍ ഹാജരാകാത്തതില്‍ അദ്ദേഹം അതൃപ്തി അറിയിച്ചു.

പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തിന് മുമ്ബ് നല്‍കണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.മന്ത്രിമാര്‍ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റാന്‍ പാര്‍ലമെന്റില്‍ എത്തുന്നില്ല എന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തില്‍ അതൃപ്തി അറിയിച്ചത്. ഈ രീതി അനുവദിക്കില്ലെന്നും കര്‍ത്തവ്യത്തില്‍ വീഴ്ചവരുത്തിയ മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തിന് മുമ്ബായി നല്‍കണമെന്നുമാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments