നടിയും സംഗീത നാടക അക്കാദമി അദ്ധ്യക്ഷയുമായ കെപിഎസി ലളിത നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു. വൈകീട്ട് 4 മണിയോടെയാണ് നടി ആലുവ സബ് ജയിലില്‍ എത്തിയത്. സന്ദര്‍ശനം 20 മിനിട്ട് നീണ്ടു. എന്നാല്‍ ദിലീപിനെ കണ്ടതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കെപിഎസി ലളിത തയ്യാറായില്ല. എല്ലാവര്‍ക്കും നല്ലത് വരട്ടെയെന്ന് മാത്രമായിരുന്നു അവരുടെ അവരുടെ വാക്കുകള്‍. കരഞ്ഞുകൊണ്ടാണ് അവര്‍ ജയിലില്‍ നിന്ന് പുറത്തുവന്നത്. ദിലീപിന്റെ സഹോദരി ജയലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. നേരത്തെ കെബി ഗണേഷ് കുമാര്‍ എംഎല്‍എ, നടന്‍മാരായ ജയറാം, ഹരിശ്രീ അശോകന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ രഞ്ജിത് തുടങ്ങിയ പ്രമുഖര്‍ ദിലീപിനെ ആലുവ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതി തിങ്കളാഴ്ച വിധി പറയും. ദിലീപിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി കോടതി നീട്ടിയിട്ടുണ്ട്. ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതും തിങ്കളാഴ്ചയാണ്. ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍പിള്ള മുഖേനയാണ് കാവ്യയും ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കെപിഎസി ലളിത നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു
RELATED ARTICLES