വീട്ടമ്മയ്‌ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ പുതിയ പരാതി. ദൃശ്യങ്ങള്‍ തനിക്ക് അപകീര്‍ത്തികരമാണെന്ന് കാണിച്ച് വീട്ടമ്മയുടെ ഇരട്ട സഹോദരിയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. നിരപരാധിയായിട്ടും അനുഭവിക്കേണ്ടി വരുന്ന അപമാനത്തില്‍ തനിക്കും കുടുംബത്തിനും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നും യുവതി ആവശ്യപ്പെടുന്നു. വീട്ടമ്മയും യുവാവും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഫെയ്‌സ്ബുക്ക് ആസ്ഥാനവുമായി ബന്ധപ്പെട്ടിട്ടുണ്ട്. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇരയാക്കപ്പെട്ട വീട്ടമ്മ പരാതി നല്‍കിയിത്. ഇതേ തുടര്‍ന്ന് 23 കാരനും നെടുങ്കണ്ടത്തെ ഒരു ഹോട്ടല്‍ ജീവനക്കാരനുമായ ലിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ലിനു തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോവുകയും ചെയ്തു. എന്നാല്‍ മധ്യസ്ഥതയ്ക്കായി എത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖേന ലിനുവിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന വീട്ടമ്മ അടിമാലിയില്‍ ഒരു വസ്ത്രവില്‍പ്പന കേന്ദ്രത്തിലെ ജോലിക്കാരിയാണ്. ഇവിടെ വെച്ചാണ് യുവാവുമായി പരിചയത്തിലാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലത്തും വീട്ടമ്മയുമായി ഒരുമിച്ച് കഴിഞ്ഞിട്ടുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
വീട്ടമ്മയ്‌ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍; ഹോട്ടല്‍ ജീവനക്കാരൻ അറസ്റ്റിൽ
RELATED ARTICLES