ആരുഷി വധക്കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട രാജേഷ് തൽവാറും ഭാര്യ നൂപുറും ജയിൽ മോചിതരായി. അലഹബാദ് സിബിഐ കോടതിയുടെ വിധിപ്പകർപ്പ് ഗാസിയാബാദിലെ ദസ്ന ജയിലിൽ എത്തിച്ചതിനു ശേഷമാണ് ദന്പതികൾ മോചിപ്പിക്കപ്പെട്ടത്.
2008 മേയ് 16 നാണു നോയിഡയിലെ ദന്തഡോക്ടർമാരായ രാജേഷ്-നൂപുർ ദന്പതികളുടെ ഏകമകളായ ആരുഷിയെ കൊലചെയ്യപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരൻ ഹേംരാജിന്റെ മൃതദേഹം രണ്ടുദിവസത്തിനുശേഷം വീടിന്റെ ടെറസിൽ കണ്ടെത്തി. 2013 നവംബർ 28നാണു പ്രതികളെ ഗാസിയാബാദിലെ സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
ഇതിനെതിരേ ദന്പതികൾ നൽകിയ അപ്പീൽ പരിഗണിച്ച കോടതി, സാഹചര്യത്തെളിവുകളുൾപ്പെടെ ഒന്നും പ്രതികൾക്കെതിരേ നിലനിൽക്കില്ലെന്നു കണ്ടെത്തി കുറ്റവിമുക്തരാക്കുകയായിരുന്നു.