ബിന്ദുവിന്റേയും കനകദുർഗയുടെയും സുരക്ഷ വേണമെന്ന അപേക്ഷ സുപ്രീംകോടതിയിൽ

sabarimala bindhu

ജീവന് ഭീഷണിയുണ്ടെന്നും മുഴുവൻ സമയവും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ശബരിമല ദർശനം നടത്തിയ യുവതികൾ സുപ്രീംകോടതിയിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിന്ദുവും കനകദുർഗയും പ്രത്യേക അപേക്ഷയാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റ് രഞ്ജൻ ഗൊഗോയിക്ക് മുമ്പാകെ സമർപ്പിച്ച അപേക്ഷ കോടതി നാളെ പരിഗണിക്കും.ശബരിമലയിൽ ദർശനം നടത്തിയതിന് ശേഷം നടന്ന സംഭവവികാസങ്ങളെല്ലാം ഇരുവരും അപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിൽ ജീവിക്കാനും സ്വതന്ത്രമായി യാത്ര ചെയ്യാനുമുള്ള സാഹചര്യത്തിൽ ഇല്ലാതായിരിക്കുന്നു. സുരക്ഷയില്ലാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ വിഷയത്തിൽ കോടതിയുടെ ഇടപെടൽ ഉണ്ടാവണം.ശബരിമലയിൽ ദർശനം നടത്തിയത് ഭരണഘടനാപരമായ അവകാശം ഉള്ളതിനാലാണ്. ആ അവകാശം നിഷേധിക്കുന്ന സാഹചര്യമാണ് സംജാതമായത്. കോടതി ഇടപെട്ട് യുക്തമായ നടപടി സ്വീകരിക്കണമെന്നും അപേക്ഷയിൽ വിവരിക്കുന്നു.ശബരിമല ദർശനം ക​ഴി​ഞ്ഞ് അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന്​ ക്ഷേ​ത്ര​ത്തി​ന​ടു​ത്തെ വീ​ട്ടി​ൽ ചൊ​വ്വാ​ഴ്ച മ​ട​ങ്ങി​യെ​ത്തി​യ തന്നെ ഭ​ര്‍തൃ​മാ​താ​വ്​ പ​ട്ടി​ക​ കൊ​ണ്ട​ടി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ചെ​ന്ന ക​ന​ക​ദു​ര്‍ഗ പരാതിയിൽ പൊലീസ് കേ​സെ​ടു​ത്തി​രു​ന്നു. ക​ന​ക​ദു​ര്‍ഗ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ക​ന​ക​ദു​ര്‍ഗ​ മർദിച്ചെന്ന ഭ​ര്‍തൃ​മാ​താ​വ്​ പാ​റ​ക്കോ​ട്ട്​ സു​മ​തി​യ​മ്മ​യു​ടെ പ​രാ​തി​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ്​ കേ​സെ​ടു​ത്തിട്ടുണ്ട്. ഇ​വ​ർ പെ​രി​ന്ത​ല്‍മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.