Friday, April 26, 2024
HomeNationalസുരക്ഷാ സേനയെ കുറ്റപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയെ സസ്‌പെന്റ് ചെയ്തു

സുരക്ഷാ സേനയെ കുറ്റപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയെ സസ്‌പെന്റ് ചെയ്തു

പുല്‍വാമ ഭീകരാക്രമണത്തില്‍ സുരക്ഷാ സേനയെ കുറ്റപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയെ സസ്‌പെന്റ് ചെയ്തു. ഗുവാഹത്തിയിലെ ഐക്കണ്‍ അക്കാഡമി ജൂനിയര്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ പാപ്രി ബാനര്‍ജിയെയാണ് കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തത്. പോസ്റ്റ് ഇട്ടതിന് ശേഷം തനിക്ക് നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയും വന്നുകൊണ്ടിരിക്കുന്നതായി പാപ്രി ബാനര്‍ജി പറഞ്ഞിരുന്നു. അതിനിടെ പാപ്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെടുത്തിയ വ്യക്തിക്ക് നന്ദി പറഞ്ഞ് അസം പൊലീസ് ട്വിറ്ററില്‍ നന്ദി പറഞ്ഞിരുന്നു. പാപ്രി വ്യാഴാഴ്ച ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പുല്‍വാമ ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം സൈനികരെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. കാശ്മീരില്‍ സൈന്യവും മറ്റ് സേനകളും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ആക്രമങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്രാപി ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments