Saturday, April 20, 2024
HomeKeralaകുഞ്ഞാലിക്കുട്ടി എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി ഫൈസലിനെക്കാൾ ഒന്നരലക്ഷം വോട്ടിന് മുന്നിൽ

കുഞ്ഞാലിക്കുട്ടി എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി ഫൈസലിനെക്കാൾ ഒന്നരലക്ഷം വോട്ടിന് മുന്നിൽ

മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കുഞ്ഞാലിക്കുട്ടി വൻ ഭൂരിപക്ഷത്തിലേക്ക്. കുഞ്ഞാലിക്കുട്ടി ജയം ഉറപ്പിച്ചു. 56 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ കുഞ്ഞാലിക്കുട്ടി എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി ഫൈസലിനെക്കാൾ ഒന്നരലക്ഷം വോട്ടിന് മുന്നിലാണ്. ഇനി ഭൂരിപക്ഷം എത്ര വർധിപ്പിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. സ്വന്തം നിയമസഭാ മണ്ഡലമായ വേങ്ങരയിലും മലപ്പുറത്തുമാണ് കുഞ്ഞാലിക്കുട്ടിക്ക് വലിയ ലീഡ് നൽകിയത്. ഇടത് സ്വാധീനമേഖലകളിലും യുഡിഎഫിനാണ് മുൻതൂക്കം.

മലപ്പുറം ഗവ. കോളജിലാണ് വോട്ടെണ്ണൽ. ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു. ഒാരോ റൗണ്ട് വോട്ടെണ്ണുമ്പോഴും കുഞ്ഞാലിക്കുട്ടി ലീഡ് ഉയർത്തുന്ന കാഴ്ചയാണ് കാണുന്നത്. ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നിൽ. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിൽ മാത്രമായിരുന്നു എൽഡിഎഫ് നേരിയ പോരാട്ടം കാഴ്ചവച്ചത്. ഇവിടെ തുടക്കത്തിൽ എൽഡിഎഫ് മുന്നിലായിരുന്നെങ്കിലും പിന്നീട് യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു. 40 ശതമാനം വോട്ട് എണ്ണിയപ്പോൾ യുഡിഎഫിന് 55 ശതമാനം വോട്ട് നേടാൻ സാധിച്ചു. എൽഡിഎഫ് 35 ശതമാനം, ബിജെപി 6.8 ശതമാനം എന്നിങ്ങനെയാണ് വോട്ട് നേടിയത്.

ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം തിരിച്ചാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണുന്നത്. പോസ്‌റ്റൽ ബാലറ്റ് എണ്ണുന്നതിനു മറ്റൊരു ഹാളും ഒരുക്കിയിട്ടുണ്ട്.കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങിയതാണ് മലപ്പുറം ലോക്സഭാ മണ്ഡലം. ഓരോ നിയമസഭാ മണ്ഡലത്തിനും പന്ത്രണ്ട് മേശകള്‍ സജ്ജീകരിച്ചാണ് വോട്ടെണ്ണല്‍.12നു മുൻപായി അന്തിമഫലം വരുമെന്നാണു കരുതുന്നത്.

ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എൽഡിഎഫ് ലീഡ് ലഭിക്കുമെന്ന് കരുതിയ സ്ഥലങ്ങളില്‍ പോലും വേണ്ടത്ര വോട്ട് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നൂറോളം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ഹാളിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരുണ്ടാകും. കേന്ദ്രസേനയ്ക്കാണ് സുരക്ഷാചുമതല. യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടി, എൽഡിഎഫിലെ എം.ബി.ഫൈസൽ, എൻഡിഎയിലെ എൻ.ശ്രീപ്രകാശ് എന്നിവർ തമ്മിലാണു പ്രധാന പോരാട്ടം. വാശിയേറിയ പ്രചാരണമാണ് മലപ്പുറത്തു നടന്നത്. 71.33 ശതമാനമായിരുന്നു പോളിങ്.

ആറു സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. 1,94,739 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ അഹമ്മദ് വിജയിച്ചത്.

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments