മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വന്‍ വിജയം. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 1,71,038 വോട്ടുകള്‍ ആണ്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ എം.ബി. ഫൈസലിനെയാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്. ഇ.അഹമ്മദ് കഴിഞ്ഞ തവണ മലപ്പുറത്ത് നേടിയ രണ്ട് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷം നേടാന്‍ ലീഗിലെ കരുത്തനായ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പക്ഷെ സാധിച്ചില്ല.
അഹമ്മദിന്റെ മലപ്പുറത്തെ ഭൂരിപക്ഷം റെക്കോര്‍ഡ് ആയിത്തന്നെ തുടരവേ പക്ഷെ ഒട്ടും തിളക്കം കുറവല്ലാത്ത ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്കും ലഭിച്ചത്. 1,71,038 വോട്ടുകളുടെ ഭൂരിപക്ഷം. പി.കെ.കുഞ്ഞാലിക്കുട്ടി നേടിയത് 515325 വോട്ടുകളാണ്. എതിര്‍ സ്ഥാനാര്‍ഥി എം.ബി.ഫൈസല്‍ നേടിയത് 344287 വോട്ടാണ്. ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശ് നേടിയത് 65662 വോട്ടുകളും നേടി.
വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി എതിരാളികളെ ഏറെ പിന്നിലാക്കിയിരുന്നു. അഞ്ച് ലക്ഷത്തിന്നടുത്ത് വോട്ട് ആദ്യം തന്നെ നേടിയ അദ്ദേഹത്തിന്റെ ലീഡ് ഒന്നരലക്ഷം കവിഞ്ഞു മുന്നോട്ട് പോവുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഫൈസലിലിന് പക്ഷെ ഒരിക്കലും ഒരു മുന്‍തൂക്കത്തിനു കഴിഞ്ഞില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ. അഹമ്മദ് നേടിയ 1.94 ലക്ഷത്തിന്റെ ലീഡ് ഉയർത്തി റെക്കോർഡ് കുറിക്കുകയാണ് യുഡിഎഫ് ലക്ഷ്യം പക്ഷെ അത്സാ സാധ്യമായില്ല.