Friday, April 26, 2024
HomeNationalകൊലക്കത്തി രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മുന്നറിയിപ്പ്

കൊലക്കത്തി രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മുന്നറിയിപ്പ്

കൊലക്കത്തി രാഷ്ട്രീയത്തിന് വീണ്ടും തിരിച്ചടിയാവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മുന്നറിയിപ്പ്
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ത്ഥികള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്. കോടതിയലക്ഷ്യത്തിനും തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ക്കും ഇത് വഴിവയ്ക്കും എന്നതിനാലാണ് ഈ മുന്നറിയിപ്പ്.

എല്ലാ സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസുകളുടെ വിവരം മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് കഴിഞ്ഞ സെപ്റ്റംബറില്‍ ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന നിലപാടിലാണ് രാഷ്ട്രീയ കക്ഷികള്‍. 75 ലക്ഷം രൂപയാണ് സ്ഥാനാര്‍ത്ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക. പരസ്യത്തിനുള്ള ചെലവും ഇതില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍, തെരഞ്ഞെടുപ്പ് ചെലവിന് പണമുണ്ടാകില്ലനാണ് ആക്ഷേപം. എന്നാല്‍ സുപ്രീംകോടതിയുടെ ഉത്തരവില്‍ ഇളവ് നല്‍കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന് കഴിയില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം അതാത് ജി്ല്ലകളില്‍ പ്രചാരമുള്ള മൂന്ന് പത്രങ്ങളില്‍ , വോട്ടടുപ്പിന് 2 ദിവസം മുന്‍പ് മൂന്ന് തവണ പരസ്യം നല്‍കിയിരിക്കണം. ടെലിവിഷനില്‍ 7 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യമാണ് നല്‍കേണ്ടത്. ഇതിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഇത് വകയിരുത്തും. ഉത്തരവ് നടപ്പിലാക്കാന്‍ സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമേ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളുടെ കേസ് വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. വോട്ടെടുപ്പിന് ശേഷം 30 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.തിരുവനന്തപുരം: കൊലക്കത്തി രാഷ്ട്രീയത്തിന് ്‌വീ്ണ്ടും തിരിച്ചടിയാവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മുന്നറിയിപ്പ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments