Friday, December 13, 2024
HomeNationalനടന്‍ ആരാധകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറലായി

നടന്‍ ആരാധകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറലായി


നടന്‍ ആരാധകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറലായി. നടനും തെലുങ്കുദേശം എംഎല്‍എയുമായ നന്ദമൂരി ബാലകൃഷ്ണ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ മുഖത്തടിക്കുകയായിരുന്നു. ആരാധകരുടെ വലിയ സംഘം ബാലകൃഷ്ണയെ കാണാന്‍ എത്തിച്ചേര്‍ന്നിരുന്നു. തിരക്കിനിടയില്‍ പൂമാല അണിയിക്കാന്‍ ഇവര്‍ താരത്തിന്റെ അടുത്തെത്തി. സെല്‍ഫിയെടുക്കാനും അദ്ദേഹത്തിന്റെ ശരീരത്തേക്ക് ഒരു ആരാധകന്‍ വീഴാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് ബാലകൃ്ഷണ മുഖത്തടിച്ചത്.

കുര്‍നൂല്‍ ജില്ലയിലെ നന്ദയാല്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ടിഡിപി സ്ഥാനാര്‍ഥി ബുഹ്മ ബ്രഹ്മാനന്ദ റെഢിക്ക് വോട്ടു ചോദിക്കാനാണ് ബാലകൃഷ്ണ എത്തിയത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അടുത്ത ബന്ധു കൂടിയാണ് ബാലയ്യ എന്ന് വിളിക്കുന്ന ബാലകൃഷ്ണ. മുന്‍ അന്ധ്ര മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ മകനാണദ്ദേഹം. ചെരുപ്പ് ഊരിമാറ്റാന്‍ വൈകിയതിനെ തുടര്‍ന്നു സഹായിയെ മര്‍ദ്ദിച്ചെന്ന വിവാദം കെട്ടടങ്ങും മുന്‍പാണു പുതിയ സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments