നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. ആലുവ പോലീസ് ക്ലബിലെത്തിയ നാദിര്‍ഷയെ നാലര മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുര്‍ന്നായിരുന്നു നാദിര്‍ഷ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായത്. തനിക്ക് സുനിൽ കുമാറുമായി നേരിട്ട് പരിചയമില്ല. ഇക്കാര്യം കോടതിയിൽ ബോധിപ്പിക്കും. പൊലീസിനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൾസർ സുനി തന്നെ ഫോൺ ചെയ്തിരുന്നു. എന്നാൽ കേസിലെ മുഖ്യപ്രതി സുനിയാണ് അതെന്ന് തനിക്ക് പിന്നീടാണ് മനസിലായതെന്നും നാദിർഷ പോലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലുമായി നാദിർഷ സഹകരിച്ചുവെന്ന് അന്വേഷണോദ്യോഗസ്ഥരും അറിയിച്ചു. ഇനി ഇൗ മൊഴികൾ പരിശോധിച്ച ശേഷം മാത്രമേ മറ്റ് നടപടികൾ തീരുമാനിക്കാനാകൂവെന്നും പൊലീസ് പറഞ്ഞു.
രാവിലെ 10.15ഒാടെ ആലുവ പൊലീസ് ക്ലബ്ബിലെത്തിയ നാദിർഷയെ ആദ്യം വൈദ്യ സംഘം പരിശോധിച്ചിരുന്നു. നാദിർഷക്ക് ആരോഗ്യ പ്രശ്നങ്ങളാന്നുമില്ലെന്ന് മെഡിക്കൽ സംഘം ഉറപ്പു നൽകിയ ശേഷമാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. 10.45ഒാടെയായിരുന്നു ചോദ്യം ചെയ്യാൻ തുടങ്ങിയത്.
വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹജരായിരുന്ന നാദിർഷയെ ശാരീരിക അസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകീട്ടോടെ ആരോഗ്യം വീണ്ടെടുത്തെത്തും ചോദ്യം ചെയ്യലിന് തയാറാണെന്നും നാദിർഷ അറിയിച്ചെങ്കിലും പിന്നീടാകാമെന്ന് പോലീസ് നിർദേശിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസ് നോട്ടീസ് നൽകിയത്.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ നാദിർഷയുടെ പങ്ക് സംബന്ധിച്ചാണ് ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. നേരത്തെ നാദിർഷ പൊലീസിനു നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നു കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതപെൾസർ സുനിശയ അറിയില്ലെന്നായിരുന്നു നാദിർഷയുടെ മൊഴി. എന്നാൽ ദിലീപിനെറ നിർദേശാനുസരണം നാദിർഷ തനിക്ക് 25,000 രുപ നൽകിയിട്ടുണ്ടെന്ന് സുനി മൊഴി നൽകിയിരുന്നു. കൂടാതെ സുനി ജയിലിൽ നിന്ന് നാദിർഷയെ വിളിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്