അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവിലുള്ള വികെ ശശികലയ്ക്ക്, പരപ്പന അഗ്രഹാര ജയിലില്‍ സുഖവാസമാണെന്ന് വെളിപ്പെടുത്തിയ കര്‍ണാടക ഡിഐജി ഡി രൂപയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. രാജ്ഭവനില്‍ ഗവര്‍ണര്‍ വജുഭാഗ്യ വാല രൂപയ്ക്ക് പൊലീസ് മെഡല്‍ സമ്മാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ചടങ്ങിലുണ്ടായിരുന്നു. ഇവരടക്കം 88 ഉദ്യോഗസ്ഥര്‍ക്ക് മെഡലുണ്ട്. ശശികലയുടെ ജയിലിലെ സുഖവാസത്തെക്കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിനൊപ്പം ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുകൊണ്ടുവന്നിരുന്നു. തടവിനിടെ ശശികല ജയിലിന് പുറത്തിറങ്ങിയിരുന്നുവെന്നും രൂപ വെളിപ്പെടുത്തിയിരുന്നു. ശശികല ജയിലില്‍ നയിക്കുന്നത് ആഡംബര ജീവിതമാണെന്നും ഇതിനായി രണ്ടുകോടിയോളം രൂപ മുടക്കിയതായും രൂപയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. സംഭവം വിവാദമായതോടെ സിദ്ധരാമയ്യ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇവരെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്. 2016 ലും വിശിഷ്ട സേവനത്തിനുള്ള മെഡലിന് രൂപ അര്‍ഹയായിട്ടുണ്ട്.
ശശികലയുടെ സുഖവാസം; ഡിഐജി രൂപയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍
RELATED ARTICLES