എടപ്പാടി പളനിസാമി മന്ത്രിസഭ വിശ്വാസവോട്ട് നേടി

എടപ്പാടി പളനിസാമി മന്ത്രിസഭ വിശ്വാസവോട്ട് നേടി

സംഘർഷഭരിതമായ മണിക്കൂറുകൾ അവസാനിച്ചു. തമിഴ്നാട്ടിൽ എടപ്പാടി പളനിസാമി മന്ത്രിസഭ 122 എം.എൽ.എ. മാരുടെ പിന്തുണയോടെ വിശ്വാസവോട്ട് നേടി. സങ്കർഷം ഉണ്ടാക്കിക്കൊണ്ടിരുന്നു പ്രതിപക്ഷ എം. എൽ. എ.മാരെ ബലം പ്രയോഗിച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് പുറത്തേക്ക് നീക്കിയതിനു ശേഷം 3 മണി കഴിഞ്ഞാണ് വോട്ടെടിപ്പു നടത്തിയത്. വോട്ടെടുപ്പിന്റെ സമയത്ത് അണ്ണാ ഡി.എം.കെ. യുടെ 133 എംഎൽഎമാർ മാത്രമാണ് സഭയിലുണ്ടായിരുന്നത്.
വോട്ടെടുപ്പിൽ വിജയിച്ചുവെങ്കിലും പളനി സാമിക്കു സ്വസ്ഥമായി ഭരണം തുടരാം എന്ന് ഉറപ്പായിട്ടില്ല.