റാന്നി ഹിന്ദുമഹാസമ്മേളനത്തിൽ നിന്ന്

റാന്നി ഹിന്ദുമഹാസമ്മേളനത്തിൽ നിന്ന്

സനാതനധർമത്തെ ഇല്ലാതാക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും ഋഷീശ്വരന്മാർ പകർന്നു നൽകിയ ആ സംസ്കൃതി എക്കാലവും പ്രപഞ്ചത്തിൽ നിലനിൽക്കുമെന്നും അയ്യപ്പസേവാസമാജം ജനറൽ സെക്രട്ടറി സ്വാമി അയ്യപ്പദാസ് പറഞ്ഞു. റാന്നി ഹിന്ദുമഹാസമ്മേളനത്തിന്റെ ആറാം ദിവസം നടന്ന ആചാര്യാനുസ്മരണ സമ്മളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ മഹത്തായ സംസ്കാരവും പാരമ്പര്യവും എക്കാലവും നിലനിൽക്കും. ഋഷീശ്വരന്മാർ കണ്ടെത്തിയ ദദർശനങ്ങളാണവ. ഈശ്വരദത്തമായ ഭൂമിയെ മലീമസമാക്കൻ ശ്രമിച്ചാൽ നടക്കില്ല. ഏതെങ്കിലും ഒരു വാക്കു മാത്രമെടുത്തു വിമർശിക്കുന്നവരുണ്ട്.
ധർമശാസ്ത്രങ്ങളും ഇതിഹാസങ്ങളും കണ്ടെത്തിയ മഹാഗുരുക്കന്മാരുടെ ത്യാഗത്തെക്കുറിച്ച് വിലയിരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അധ്യക്ഷത വഹിച്ച എസ്എൻഡിപി യോഗം ധ്യാനാചാര്യൻ സ്വാമി ശിവബോധാനന്ദ പറഞ്ഞു. എല്ലാ മതവിശ്വാസങ്ങളും ലോകത്തിന് നന്മ പ്രദാനം ചെയ്യുന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മചാരി ഭാർഗവറാം മുഖ്യപ്രഭാഷണം നടത്തി. തിരുവിതാംകൂർ ഹിന്ദുധർമ പരിഷത് വൈസ് പ്രസിഡന്റ് ഓമന ജി.പിള്ള, ചന്ദ്രശേഖരൻനായർ കോണമല അരുവിക്കൽ എന്നിവർ പ്രസംഗിച്ചു.