ചിറ്റയം ഗോപകുമാര്‍നെ ജാതി പറഞ്ഞ് അധിക്ഷേപിച്ച മനോജ് ചരളേലിനെ സസ്‌പെന്റ് ചെയ്തു

ചിറ്റയം ഗോപകുമാര്‍ എംഎല്‍എയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ മനോജ് ചരളേലിനെ സി.പി.ഐ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പത്തനംതിട്ട സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു മനോജ്. ഇന്ന് ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തിന്റേതാണ് തീരുമാനം എക്‌സിക്യൂട്ടിവ് തീരുമാനം ജില്ലാ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്ത് അംഗീകാരം നേടി. ഏകകണ്ഠമായിരുന്നു തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.