സിന്ധു ജോയ് വിവാഹം കഴിക്കുന്നത് ഒരു കത്തോലിക്ക വിഭാഗക്കാരനെ

സിന്ധു ജോയ് വിവാഹം കഴിക്കുന്നത് ഒരു കത്തോലിക്ക വിഭാഗക്കാരനെ

മുൻ എസ്.എഫ് ഐ നേതാവ് സിന്ധു ജോയ് വിവാഹം കഴിക്കുന്നത് ഒരു കത്തോലിക്ക വിഭാഗക്കാരനെ ആയിരിക്കുമെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പ്രസ്താവിച്ചു.

അത് എന്റെ വ്യക്‌തി സ്വാതന്ത്ര്യമാണ്.ഇക്കാര്യം പരസ്യമായി പറയാൻ യാതൊരു മടിയുമില്ല.അങ്ങനെ ചെയ്യുന്നത് കൊണ്ട് ഞാൻ മതേതരവാദി അല്ലാതാവുന്നുമില്ല എന്നാണ് സിന്ധുവിൻ്റെ ഫെയസ് ബുക്ക് പോസ്റ്റ്

ഇടതു പക്ഷ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന സിന്ധു ജോയ് തീപ്പൊരി നേതാവെന്നാണ് അറിയപ്പെട്ടിരുന്നത് . എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റായിരുന്നു.

കോൺഗ്രസ് സർക്കാരിൻ്റെ കാലഘട്ടത്തിൽ പോലീസിൻ്റെ ഗ്രനേഡ് പ്രയോഗത്തിൽ കാല് തകർന്നു എന്ന് അവകാശപ്പെട്ടിരുന്ന സിന്ധു ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചിരുന്നു.

ഒരു ഘട്ടത്തിൽ സിപിഎമ്മിൽ തനിക്ക് മതിയായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് പറ‌ഞ്ഞ് മലക്കം മറിഞ്ഞ് കോൺഗ്രസ് പാളയത്തിൽ എത്തി.മതേതര നഷ്പക്ഷ നിലപാടുകൾ പറഞ്ഞിരുന്ന സിന്ധുവിനെ പിന്നെ പള്ളിപ്പാട്ടുകളിലൂടെയാണ് ജനം കണ്ടത് .

യുവ ജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്ത ജെറോമിൻ്റെ പേരിൽ ക്രിസ്തുമത വിശ്യാസികളുടെ വിവാഹ ആലോചന ക്ഷണിച്ചുകൊണ്ടുള്ള മാട്രിമോണിയൽ പരസ്യം ചർച്ചയായ പശ്ചാത്തലത്തിലാണ് സിന്ധു ജോയ് ഇത്തരത്തിലുള്ള ഫെയസ് ബുക്ക് പോസ്റ്റിന് മുതിർന്നതെന്ന് ആക്ഷേപം ഉണ്ട് .