എരുമേലിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിലായി

പീഡനത്തിനിരയാക്കി

പീഡിപ്പിച്ച പിതാവ് അറസ്റ്റിലായി

എരുമേലിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിലായി. പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് പിതാവ് മകളെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം അമ്മയെ അറിയിച്ചെങ്കിലും ആദ്യം വിവരം പുറത്തുപറയാന്‍ തയ്യാറായില്ല. എന്നാല്‍ പീഡനം ഇയാള്‍ തുടര്‍ന്നതോടെ മാതാവ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. പമ്പാവാലി മൂലക്കയം സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.