അമല പോള്‍ നഗ്നയായെത്തുന്ന’ആടെെ’പ്രേക്ഷകരെ മുന്‍മുനയില്‍ നിര്‍ത്തുന്നു

amala paul

അമല പോള്‍ നായികയായെത്തുന്ന ‘ആടെെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അര്‍ദ്ധനഗ്നയായെത്തുന്ന അമല പ്രേക്ഷകരെ മുന്‍മുനയില്‍ നിര്‍ത്തുന്നു. അമല പോളിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാകും ഈ ചിത്രത്തിലേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. നേരത്തെ ആടെെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കേറ്റാണ് സെര്‍സര്‍ ബോര്‍ഡ് നല്‍കിയത്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമുള്ള ത്രില്ലര്‍ ചിത്രമാണെന്ന് ട്രെയിലറില്‍ നിന്ന് മനസിലാകുന്നു. രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാമിനി എന്ന വേഷത്തിലാണ് അമല പ്രത്യക്ഷപ്പെടുന്നത്. ആടെെയുടെ കഥ കേട്ട് മറ്റു ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍കാതെയാണ് അമല ഇതില്‍ അഭിനയിച്ചത്. ചിത്രത്തില്‍ കാര്‍ത്തിക് കണ്ണനാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം പ്രദീപ് കുമാര്‍.