Sunday, September 15, 2024
HomeKeralaനഗ്നചിത്രങ്ങൾ പക‍ർത്താൻ ദിലീപ് ആവശ്യപ്പെട്ടു

നഗ്നചിത്രങ്ങൾ പക‍ർത്താൻ ദിലീപ് ആവശ്യപ്പെട്ടു

നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യുമ്പോൾ സഹകരിക്കാതിരിക്കുന്ന ദിലീപിനെ പോലീസ് ചോദ്യം ചെയ്തു തന്നെ കുടുക്കി. നടിയുടെ നഗ്നദൃശ്യങ്ങള്‍ കേസിലെ ഒന്നാംപ്രതിയായ പൾസർ സുനിയോട് ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മൊഴികൾ പൊലീസിന് ലഭിച്ചെന്നാണു അവസാനമായി കിട്ടിയ വിവരം. ഇപ്പോൾ ദിലീപ് സുനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നു സമ്മതിച്ചതായാണ്‌ അറിവ്. എന്നാൽ സുനി ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ലെന്നും മൊഴി നൽകിയതായി സൂചനയുണ്ട്.

നടിയുമായി തനിക്കു ഉറ്റബന്ധമുണ്ടെന്ന് സുനി ധരിപ്പിച്ചിരുന്നു. എടുക്കുന്ന നഗ്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്ന് സുനി ചോദിച്ചിരുന്നുവെന്നും മൊഴിയുണ്ട്. ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നു പറയണമെന്ന് ധാരണയുണ്ടാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ദിലീപ് നിസഹകരിക്കുമ്പോഴും കൃത്യമായ ചോദ്യങ്ങളിൽ കുടുക്കിയെന്നാണു പൊലീസ് നൽകുന്ന സൂചന.

സുനിയോടു നഗ്നചിത്രങ്ങൾ പക‍ർത്താൻ ദിലീപ് ആവശ്യപ്പെട്ടു. നടിയുമായി അടുത്ത ബന്ധമുള്ളതിനാൽ നഗ്നചിത്രം എടുത്തുതരാമെന്നു സുനിൽകുമാർ ദിലീപിനോടു പറയുകയായിരുന്നു. മോർ‌ഫ് ചെയ്ത ദൃശ്യങ്ങളല്ല എന്നു തെളിയിക്കാനായി കഴുത്തിന്റെ ഭാഗം കൂടുതലായി ചിത്രീകരിക്കണമെന്ന് ദിലീപ് അങ്ങോട്ട് ആവശ്യപ്പെട്ടു. നടി പരാതി നൽകില്ല എന്ന ധാരണയിലാണ് പദ്ധതി തയാറാക്കിയതെന്നും പൊലീസിന് വിവരം ലഭിച്ചു.

അതേസമയം, കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പള്‍സര്‍ സുനിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. 2011ല്‍ നടന്ന സംഭവത്തില്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിനു പിന്നാലെയാണ് എബിന്‍‌ കസ്റ്റഡിയിലായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments