Wednesday, December 11, 2024
HomeKeralaനടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് കാർഡ് പോലീസ് പിടിച്ചെടുത്തു

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് കാർഡ് പോലീസ് പിടിച്ചെടുത്തു

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു കരുതുന്ന മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു ജോസഫില്‍നിന്നാണ് കാര്‍ഡ് പിടിച്ചെടുത്തത്. പ്രതീഷ് ചാക്കോയ്ക്കും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കും വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

അടുത്തിടെ വിദേശസന്ദര്‍ശനം നടത്തിയ ദിലീപിന്റെ സൃഹൃത്ത് മൊബൈല്‍ ഫോണിന്റെ സിം മാറ്റിയതായി പൊലീസിന് വിവരം ലഭിച്ചു. ദിലീപിന്റെ ഒരു സുഹൃത്തുവഴി ആക്രമണം ചിത്രീകരിച്ച മൊബൈല്‍ വിദേശത്തേക്കു കടത്തിയതായും സംശയമുണ്ട്. ഈ ദൃശ്യങ്ങള്‍ വിദേശത്തുനിന്ന് ഇന്റര്‍നെറ്റില്‍ അപ്ലോഡ്ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് അത് തടയാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.

പൊലീസ് അഭിഭാഷകനില്‍നിന്ന് പിടിച്ചെടുത്ത കാര്‍ഡില്‍ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ മായ്ച്ചതായി പൊലീസ് കരുതുന്നു. ഇവ വീണ്ടെടുക്കാന്‍ കോടതിയുടെ അനുമതിയോടെ ഫോറന്‍സിക് ലാബില്‍ അയക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ദിലീപിന്റെ ഔദ്യോഗിക വെബ്സൈറ്റും തിങ്കളാഴ്ചയോടെ അപ്രത്യക്ഷമായി. ദിലീപ് ഓണ്‍ലൈന്‍ കോം എന്ന സൈറ്റാണ് അപ്രത്യക്ഷമായത്. ദിലീപിന്റെ സഹോദരന്‍ അനൂപും ബന്ധുക്കളായ വെങ്കിട്ട സുനില്‍, സുരാജ് എന്നിവരും തിങ്കളാഴ്ച ആലുവ സബ്ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട് എം മുകേഷ് എംഎല്‍എ, ദിലീപിന്റെ ഉറ്റസുഹൃത്തായ അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരില്‍നിന്ന് അന്വേഷണസംഘം തിരുവനന്തപുരത്തെത്തി മൊഴിയെടുത്തു.

ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്കര്‍ക്കുള്ള സന്ദേശമാണെന്ന അങ്കമാലി മജിസ്ട്രേട്ട് കോടതിവിധിയും തിങ്കളാഴ്ച പുറത്തുവന്നു. ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും അവ ലഘൂകരിച്ചുകാണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments