Saturday, September 14, 2024
HomeKeralaനന്തന്‍കോട് കൂട്ടക്കൊല: കൊലയാളി ഗെയിമായ ബ്ലൂവെയില്‍ സ്വാധീനം

നന്തന്‍കോട് കൂട്ടക്കൊല: കൊലയാളി ഗെയിമായ ബ്ലൂവെയില്‍ സ്വാധീനം

കേരളത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കൊലയാളി ഗെയിമായ ബ്ലൂവെയില്‍ സ്വാധീനം ഉണ്ടെന്ന് സംശയം ബലപ്പെടുന്നു .തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊല പ്രതി കേഡല്‍ ജൈസണ്‍ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിനുറുക്കിയത് പിന്നില്‍ ഈ കൊലയാളി ഗെയീം ആണോ ?

കേഡല്‍ ജയ്‌സണ്‍ ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നെന്നു സൂചന. അറസ്റ്റിലായ കേഡല്‍ മാനസികരോഗത്തിനുള്ള ചികിത്സയ്ക്കുശേഷം ഇപ്പോള്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.

കഴിഞ്ഞ ഏപ്രിലിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം തലസ്ഥാനത്ത് അരങ്ങേറിയത്. റിട്ട. പ്രഫ. രാജ്തങ്കം, ഭാര്യ ജീന്‍ പത്മ, മകള്‍ കാരള്‍, ബന്ധു ലളിത എന്നിവരാണു കൊല്ലപ്പെട്ടത്. ലളിതയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിലും മറ്റു മൂന്നുപേരുടേത് കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു.

സംഭവത്തേത്തുടര്‍ന്ന് അപ്രത്യക്ഷനായ മകന്‍ കേഡലിനെ പിന്നീട് തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ജില്ലാജയിലില്‍ കഴിയവേ സഹതടവുകാരോടാണു കേഡല്‍ ഒരു പ്രത്യേക ഗെയിം കളിക്കാറുണ്ടായിരുന്നെന്നു പറഞ്ഞിരുന്നു. ഗെയിം കളിക്കുമ്പോള്‍ തനിക്കു ചില നിര്‍ദേശങ്ങള്‍ (കമാന്‍ഡ്) ലഭിക്കുമായിരുന്നെന്നും അപ്പോള്‍ വിഭ്രാന്തി അനുഭവപ്പെട്ടിരുന്നെന്നുമാണു കേഡല്‍ സഹതടവുകാരോടു വെളിപ്പെടുത്തിയത്

പ്രതി വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നെന്നും ചില നിഗൂഢ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ പതിവായി സന്ദര്‍ശിച്ചിരുന്നെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായെങ്കിലും അന്ന് ബ്ലൂവെയ്ല്‍ ഗെയിം എന്ന കൊലയാളി കളിയെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല.

സംസ്ഥാനത്ത് ഒന്നിലധികം ബ്ലൂവെയ്ല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ് എന്നറിയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments