തമിഴ് യുവതിയെ മതപരിവർത്തനം നടത്തി , ലൈംഗികമായി പീഡിപ്പിച്ചു ,കൂട്ടുകാർക്കു കാഴ്ച്ചവെച്ചു

കണ്ണമംഗലം ചേറൂര്‍ ആലുക്കല്‍ അബ്ദുല്‍ അസീസി (40)നെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെയും തോട്ടത്തിലെയും ജോലിക്കായി 2008ലാണ് യുവതിയെ മുഖ്യ പ്രതി മുസ്തഫ തമിഴ്നാട്ടില്‍ നിന്നു കൊണ്ടുന്നത്. 2009 ല്‍ വിവാഹ വാഗ്ദാനം നല്‍കി മങ്ങേങ്ങരയിലെ തോട്ടത്തിലെ വീട്ടില്‍വച്ച്‌ മുസ്തഫ യുവതിയെ ലൈംഗിക അതിക്രമത്തിനിരയാക്കി. പിന്നീട് പല തവണ പീഡനത്തിനിരയാക്കുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത ശേഷം കൂട്ടുകാര്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്തതായിയാണ് പരാതി.