സംസ്ഥാനത്തു കുഴല്‍ക്കിണര്‍ കുഴിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു. മെയ് 30 വരെയാണ് നിരോധനം. കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. വരള്‍ച്ച രൂക്ഷമായസാഹചര്യത്തില്‍ കിണറുകള്‍ വറ്റിവരണ്ടതിനെത്തുടര്‍ന്ന് ധാരാളം പേര്‍ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ആരംഭിച്ചത്് ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയ്ക്കുന്നു എന്ന് കണ്ടതിനെത്തുടര്‍ന്നാണ് കുഴല്‍ക്കിണറുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്.